Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ............. Deepika

America

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വ​ട​ക്കേ അ​മേ​രി​ക്ക​ൻ റീ​ജണിൽ പു​തി​യ പ്രൊ​വി​ൻ​സ്; ഗ്രേ​റ്റ​ർ ഷാ​ർ​ല​റ്റ് പ്രൊ​വി​ൻ​സി​ന് തു​ട​ക്കം

ഷാ​ർ​ല​റ്റ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (WMC) വ​ട​ക്കേ അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻെ കീ​ഴി​ൽ ഗ്രേ​റ്റ​ർ ഷാ​ർ​ല​റ്റ് പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ച്ചു. അ​മേ​രി​ക്ക റീ​ജന്‍റുവിവിധ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക സൂം ​യോ​ഗ​ത്തി​ലാ​ണ് പു​തി​യ പ്രൊ​വി​ൻ​സി​ന്‍റെ രൂ​പീ​ക​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ത്ത WMC ഗ്ലോ​ബ​ൽ OCI ഫോ​റം ചെ​യ​ർ​മാ​ൻ സാ​ജു തു​റു​ത്ത​ലി​നെ​യും അ​മേ​രി​ക്ക റീ​ജി​യ​ൻ പ്ര​സി​ഡ​ന്റ് ബ്ലെ​സ​ൺ മ​ണ്ണി​ലി​നെ​യും ണങഇ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ഭി​ന​ന്ദി​ച്ചു.

പ്രൊ​വി​ൻ​സ് രൂ​പീ​ക​ര​ണ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച് നി​ർ​ണാ​യ​ക നേ​തൃ​ത്വം ന​ൽ​കി​യ സാ​ജു തു​റു​ത്ത​ലി​നെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​വും മി​ക​ച്ച ഏ​കോ​പ​ന​വു​മാ​ണ് പു​തി​യ പ്രൊ​വി​ൻ​സ് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

അ​മേ​രി​ക്ക റീ​ജണി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലും പു​തി​യ പ്രൊ​വി​ൻ​സു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ലും നേ​തൃ​ത്വം ന​ൽ​കു​ന്ന റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ലി​നെ​യും WMC ഗ്ലോ​ബ​ൽ നേ​തൃ​ത്വം അ​ഭി​ന​ന്ദി​ച്ചു.

അ​ദ്ദേ​ഹ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക റീ​ജൺ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പു​തി​യ പ്രൊ​വി​ൻ​സു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ സം​ഘ​ട​ന കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽWMC ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി വേ​ല്യ​ത്ത്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ത​ങ്കം അ​ര​വി​ന്ദ്, ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ല റെ​ജി, ഗ്ലോ​ബ​ൽ യൂ​ത്ത് ഫോ​റം പ്ര​സി​ഡന്‍റ് രേ​ഷ്മ റെ​ജി, ഗ്ലോ​ബ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ സാ​ജു തു​റു​ത്തേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മി​ഡി​ൽ ഈ​സ്റ്റ് ഫോ​റം ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, പ്ര​സി​ഡ​ന്റ് സു​ധീ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ദു​ബാ​യ് പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻ പ്ര​സി​ഡ​ന്റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ, ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ, സെ​ക്ര​ട്ട​റി മ​ഞ്ജു നീ​ലി​വീ​ട്ടി​ൽ, ട്ര​ഷ​റ​ർ മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ്രേ​റ്റ​ർ ഷാ​ർ​ല​റ്റ് പ്രൊ​വി​ൻ​സി​ന് തു​ട​ക്ക​മാ​യ​ത്.

ഗ്രേ​റ്റ​ർ ഷാ​ർ​ല​റ്റ് പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ

* ഷാ​ജി പീ​റ്റ​ർ ചെ​യ​ർ​മാ​ൻ
* എ​ൽ​ഡോ പോ​ൾ പ്ര​സി​ഡന്‍റ്
* സി​ബി ജേ​ക്ക​ബ് സെ​ക്ര​ട്ട​റി
* ഷി​ബി വ​ർ​ഗീ​സ് ട്ര​ഷ​റ​ർ
* ലീ​ല​മ്മ ജോ​സ്മാ​നി വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ)
* ഗ്രേ​സി ജോ​സ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് (ഓ​ർ​ഗ​നൈ​സേ​ഷ​ൻ)
* രാ​ജി​ത് കാ​ക്കു​ന്ന​ത്ത് വൈ​സ് ചെ​യ​ർ
* പീ​റ്റ​ർ കോ​ര​ത്ത് ആ​ർ​ട്സ് & ക​ൾ​ച്ച​റ​ൽ ഫോ​റം
* ര​ഞ്ജി​ത് ഗോ​പാ​ല​ൻ ജോ​യിന്‍റ് ട്ര​ഷ​റ​ർ
* ബോ​ബി ജോ​ൺ ജോ​യി​ന്റ് സെ​ക്ര​ട്ട​റി
* സീ​ന ടോ​മി വി​മ​ൻ​സ് ഫോ​റം ചെ​യ​ർ
* ടാ​ഷ പോ​ൾ യൂ​ത്ത് ഫോ​റം
* അ​ന്നു ജോ​സ് കഠ & മീ​ഡി​യ ഫോ​റം
* ആ​ഗ്ന​സ് ജേ​ക്ക​ബ് യൂ​ത്ത് ഫോ​റം
* ജോ​ർ​ജ് മ​ണി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ്
* ജോ​ർ​ജ് ജോ​സ​ഫ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ്
* ലാ​ൽ​സ​ൻ ജോ​ൺ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ്
* പ്രി​യ വ​ർ​ഗീ​സ് വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി.

Latest News

Corehub Up